കോൺഗ്രസ്​ നേതാക്കളോട്​ വിശദീകരണം​ തേടി

പത്തനംതിട്ട: അടൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക വികസനബാങ്കില്‍ പാർട്ടി നിര്‍ദേശം അവഗണിച്ച് രണ്ട് സി.പി.എം അംഗങ്ങളെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നേതൃത്വം നല്‍കിയ കോൺഗ്രസ്​ നേതാക്കളോട്​ ജില്ല ​പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ വിശദീകരണം​ ​തേടി. ബാങ്ക് പ്രസിഡന്‍റും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഏഴംകുളം അജു, ഡി.സി.സി ഭാരവാഹികളായ ഡി.എന്‍. തൃദീപ്, റെജി പൂവത്തൂര്‍, പന്തളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ബിജു ഫിലിപ് എന്നിവര്‍ക്കാണ്​ നോട്ടീസ് നൽകിയത്​. മൂന്ന്​ ദിവസത്തിനുള്ളിൽ മറുപടി നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തിൽ ഡി.സിസി പ്രസിഡന്‍റ് കെ.പി.സി.സി ക്ക് റിപ്പോര്‍ട്ട് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.