കോന്നി: ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സമര പ്രക്ഷോഭ ജാഥ ആരംഭിച്ചു. കൊക്കാത്തോട്ടിൽ ജില്ല സെക്രട്ടറി കെ.പി ഉദയഭാനു, ജാഥാ വൈസ് ക്യാപ്റ്റൻ വർഗീസ് ബേബിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം പി.ആർ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം.ജി. മോഹനൻ, ജാഥ മാനേജർ ശ്യാംലാൽ, അംഗങ്ങളായ ജിജോ മോഡി, ആർ. ഗോവിന്ദ്, പഞ്ചായത്തംഗങ്ങളായ വി.കെ. രഘു, ജോജു വർഗീസ് എന്നിവർ സംസാരിച്ചു. പ്രക്ഷോഭ ജാഥ ഇന്ന് അരുവാപ്പുലം പഞ്ചായത്തിൽ പര്യടനം കല്ലേലി തോട്ടം ജങ്ഷനിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.