ഒളിമ്പിക് ദിനാഘോഷം

പത്തനംതിട്ട: ജില്ല സ്പോർട്സ് കൗൺസിലും പത്തനംതിട്ട ഹോക്കി അസോസിയേഷനും സംയുക്തമായി ഒളിമ്പിക് ദിനം ആഘോഷിച്ചു. പത്തനംതിട്ട മേരിമാത സ്കൂളിലെ കുട്ടികൾക്ക് ഹോക്കി സ്റ്റിക് വിതരണം ചെയ്ത്​ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ. അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്. രാജേന്ദ്രൻ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി.ആർ. ഗിരീഷ്, ഹോക്കി അസോസിയേഷൻ ജില്ല ട്രഷറർ വിനോദ് പുളിമൂട്ടിൽ, ജില്ല സെക്രട്ടറി അമൃത് സോമരാജൻ, മേരിമാത സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡേയ്സ് മരിയ എന്നിവർ സംസാരിച്ചു. ----- ഫോട്ടോ - PTL53olimpic ഒളിമ്പിക് ദിനാഘോഷ ഭാഗമായി പത്തനംതിട്ട മേരിമാത സ്കൂളിലെ കുട്ടികൾക്കുള്ള ഹോക്കി സ്റ്റിക് വിതരണം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ. അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു ------- മതവിദ്വേഷ പ്രചാരണത്തിനെതിരെ സ്നേഹസദസ്സ് പത്തനംതിട്ട: മതവിദ്വേഷ പ്രചാരണം നടത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സ്നേഹസദസ്സ് നടത്തി. പത്തനംതിട്ട ടൗൺ ഹാളിൽ നടന്ന സദസ്സ് ഫാ. ജിജി തോമസ് ഒലിവിയ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്റ് ലസിത നായർ അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യസംഘം ജില്ല സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കോമളം അനിരുദ്ധൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എസ്. നിർമലാദേവി, ബിന്ദു ചന്ദ്രമോഹൻ, ദിവ്യ റെജി, മുഹമ്മദ്, രാധ രാമചന്ദ്രൻ, തുളസി മണിയമ്മ, ലീല ഗംഗാധരൻ, ഇന്ദിരാദേവി, ബി. സതികുമാരി എന്നിവർ സംസാരിച്ചു. ------ ഫോട്ടോ - PTL54sneha sadas അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി പത്തനംതിട്ടയിൽ സംഘടിപ്പിച്ച സ്നേഹസദസ്സ്​ ഫാ. ജിജി തോമസ് ഒലീവിയ ഉദ്‌ഘാടനം ചെയ്യുന്നു --- PTL55sfi എസ്.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിലെ ആദിവാസി ഊരുകളിലേക്ക് യാത്രയാകുന്ന പഠനവണ്ടി സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഫ്ലാഗ്ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.