വായന വാരാഘോഷം: പഴകുളം എല്‍.പി.എസില്‍ പുസ്തകപ്രദര്‍ശനം

അടൂര്‍: പഴകുളം ഗവ. എല്‍.പി സ്‌കൂളിന്റെയും മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തില്‍ വായന വാരാഘോഷ ഭാഗമായി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പുസ്തക പ്രദര്‍ശനം നടത്തി. പഞ്ചായത്തംഗം ഷാജിത റഷീദ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ ഷൈജു വലിയവിളയില്‍ അധ്യക്ഷത വഹിച്ചു. പി.ബി. ഹരിപ്രിയ സമ്മാനദാനം നിര്‍വഹിച്ചു. ഗ്രന്ഥശാല കൗണ്‍സില്‍ താലൂക്ക് കമ്മിറ്റിയംഗം എസ്. മീരാസാഹിബ് വായനപതിപ്പ് പ്രകാശനം ചെയ്തു. എ. ജിഷി മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിച്ചു. ആന്റണി പഴകുളം, ആര്‍. സുരേഷ്, ഷാജി, പ്രധാനാധ്യാപകന്‍ കെ. ജോണ്‍ഫിലിപ്പ്, വിദ്യാരംഗം കണ്‍വീനര്‍ എ. സുനിത എന്നിവര്‍ സംസാരിച്ചു. ---- PTL ADR GLPS പുസ്തക പ്രദര്‍ശനത്തോടനുബന്ധിച്ച് പഴകുളം ഗവ. എല്‍.പി.എസില്‍ വായനപതിപ്പ് പ്രകാശനം ഗ്രന്ഥശാല കൗണ്‍സില്‍ താലൂക്ക് കമ്മിറ്റിയംഗം എസ്. മീരാസാഹിബ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.