ടി.കെ. ഡാനിയൽ അനുസ്​മരണ സ​മ്മേളനം

പന്തളം: സി.പി.എം നേതാവും പന്തളം പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ടി.കെ. ഡാനിയൽ 38ാം ചരമവാർഷികം സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു. സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം കെ.പി. ചന്ദ്രശേഖരകുറുപ്പ് പതാക ഉയർത്തി. അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ബി. ബിന്നി അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ലസിത നായർ, പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. കൃഷ്ണകുമാർ, വി.കെ. മുരളി, പി.കെ. ശാന്തപ്പൻ, രാധ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ക്വിസ്, വായന മത്സരങ്ങളിൽ ജില്ലതലത്തിൽ ഉന്നത വിജയം നേടിയ ബാലസംഘം പന്തളം ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ കെ. ഷിഹാദ് ഷിജുവിനെ അനുമോദിച്ചു. സി.പി.എം മങ്ങാരം വടക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം പി.ബി. ഹർഷകുമാർ നൽകി. മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി അംഗം വർഗീസ് ജോർജ് സ്വാഗതവും അറത്തിൽ മുക്ക് വടക്ക് ബ്രാഞ്ച് സെക്രട്ടറി ടി.എം. പ്രമോദ് നന്ദിയും പറഞ്ഞു. ----- ഫോട്ടോ: പന്തളം പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ടി.കെ. ഡാനിയൽ അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.