പത്തനംതിട്ട: വാർധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ച് മറ്റുള്ളവരുടെ സഹായം ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടിയ അടൂര്‍ താലൂക്കില്‍ കൊടുമണ്‍ വില്ലേജില്‍ മരുതിക്കോട് പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ദേവകിയുടെ (75) സംരക്ഷണച്ചുമതല അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തെ ഏല്‍പിച്ച് അടൂര്‍ ആര്‍.ഡി.ഒ എ. തുളസീധരന്‍ പിള്ള. ദേവകി സമര്‍പ്പിച്ച ഹരജി പരിഗണിച്ച് മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരമാണ് അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലായ അടൂര്‍ ആര്‍.ഡി.ഒ ഉത്തരവ് പുറപ്പെടുവിച്ചത്. ദേവകിക്ക് നാലു മക്കളുണ്ട്. നിലവില്‍ ദേവകിയെ സംരക്ഷിക്കുന്നത് തൊഴിലുറപ്പ് ജോലി ചെയ്തു ജീവിക്കുന്ന മകളായ ലതയാണ്. വീണ് കാലിന് ഒടിവുപറ്റി നടക്കാന്‍ കഴിയാത്ത അവസ്ഥയിലായതിനാല്‍ മാതാവിനെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ലത ട്രൈബ്യൂണലിനെ അറിയിച്ചു. മറ്റ് മൂന്ന് മക്കളും ദേവകിയെ സംരക്ഷിക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് മഹാത്മാ ജനസേവന കേന്ദ്രം ഡയറക്ടര്‍ രാജേഷ് തിരുവല്ല ആര്‍.ഡി.ഒ ഓഫിസിലെത്തി സംരക്ഷണ ചുമതല ഏറ്റെടുത്തത്. മാതാവിനെ സംരക്ഷിക്കാന്‍ ധാര്‍മികബാദ്ധ്യതയുള്ള മക്കള്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍.ഡി.ഒ അറിയിച്ചു. ------ മുട്ടകോഴിക്കുഞ്ഞ് വിതരണം പത്തനംതിട്ട: ജില്ല കൃഷിവിജ്ഞാന കേന്ദ്രത്തില്‍ 42 ദിവസം പ്രായമായ ഗ്രാമശ്രീ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന് തയാറായി. ഫോണ്‍: 8078572094. ------ കുരുമുളക് വള്ളി വിതരണം പത്തനംതിട്ട: വള്ളിക്കോട് പഞ്ചായത്ത് കൃഷിഭവന്‍ കുരുമുളക് വികസന പദ്ധതി പ്രകാരം വിതരണം നടത്താൻ വേരുപിടിപ്പിച്ച കുരുമുളക് വള്ളികള്‍ സൗജന്യമായി ജൂണ്‍ 24 മുതല്‍ വിതരണം ചെയ്യുമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.