അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ശല്യം കാരണം കർഷകർ ദുരിതത്തിൽ. പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്ന കിളിവയൽ, വയല പ്രദേശങ്ങളിലെ കർഷകർ ബുദ്ധിമുട്ടിലായി. ഇവിടങ്ങളിലെ മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, വാഴ തുടങ്ങിയവയാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ നശിച്ചത്. വയല കേട്ര ഏലായിൽ കിളിവയൽ കാഞ്ഞിരവിളയിൽ പത്മകുമാറിന്റെ ഇരുപതിലധികം വാഴ കഴിഞ്ഞ രാത്രി കാട്ടുപന്നി നശിപ്പിച്ചു. ഇവിടെ ഒരേക്കറിൽ മൂന്നുറിലധികം വാഴകളാണ് പത്മകുമാർ കൃഷി ചെയ്യുന്നത്. കാട്ടുപന്നിയുടെ ആക്രമണം കാരണം വൻ സാമ്പത്തിക ബാധ്യതയാണ് കർഷകർക്ക് ഉണ്ടാകുന്നത്. ഒറ്റക്ക് ഇറങ്ങുന്ന പന്നിയുടെ ആക്രമണത്തിനു ഇരയാകുന്നവരും ഏറെയുണ്ട്. ഗ്രാമപഞ്ചായത്തിലും കൃഷി ഓഫിസുകളിലും പലതവണ പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. PTL ADR Kattupanni വയല കേട്ര ഏലായിൽ കാട്ടുപന്നി നശിപ്പിച്ച വാഴ കൃഷിയിടത്തിൽ കർഷകൻ പത്മകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.