സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത് എല്ലാ സമരസേനാനികളെയും ആദരിച്ച്​ -മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

അടൂർ: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവ​രെയും ആദരിച്ചാവണം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യ സമരം ഏകമുഖമല്ല. ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ ദേശീയബോധത്തെ ഉണര്‍ത്തുന്നതാണ്. കച്ചവടത്തിനു വന്നവര്‍ അധികാരം കൈയടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ചത് കേരള ചരിത്രമാണെന്നും മന്ത്രി പറഞ്ഞു. 1809ലെ വേലുത്തമ്പി ദളവയുടെ ജീവല്‍ത്യാഗം എന്ന വിഷയത്തിലാണ് മണ്ണടിയില്‍ പുരാവസ്തു വകുപ്പ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജി. ശ്രീനാദേവി കുഞ്ഞമ്മ, സി. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു മണ്ണടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം ഷീജ, വേലുത്തമ്പി ദളവ മ്യൂസിയം ചാര്‍ജ് ഓഫിസര്‍ സി.പി. സുധീഷ്, അഡ്വ. എസ്. മനോജ് മണ്ണടി, കെ.എസ്. അരുണ്‍ മണ്ണടി, മണ്ണടി പരമേശ്വരന്‍, ബിജു മുസ്തഫ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. PTL 10 Ahammed Devarkovil സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുമായി ബന്ധപ്പെട്ട് മണ്ണടി വേലുത്തമ്പി ദളവയുടെ പ്രതിമയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പുഷ്പാര്‍ച്ചന നടത്തുന്നു ----------------------------- പ്രഥമ ജില്ല സ്‌കൂള്‍ ഗെയിംസ്: സംഘാടകസമിതി രൂപവത്​കരിച്ചു പത്തനംതിട്ട: പ്രഥമ ജില്ല സ്കൂള്‍ ഗെയിംസിനോടനുബന്ധിച്ച് സംഘാടകസമിതി രൂപവത്​കരിച്ചു. സര്‍ക്കാര്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കേന്ദ്രീയ, നവോദയ വിദ്യാർഥികളെ ഏകോപിപ്പിച്ച് ചരിത്രത്തിലാദ്യമായിട്ടാണ് ജില്ല സ്‌കൂള്‍ ഗെയിംസ് നടത്തുന്നത്. ആഗസ്റ്റ് ഒന്ന്​ മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് മത്സരങ്ങള്‍. 25 കായികയിനങ്ങളിലായി 14നും 17 വയസ്സിനും താഴെയുള്ള വിഭാഗങ്ങളിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ തിരുവനന്തപുരത്താണ് സംസ്ഥാനതല മത്സരങ്ങള്‍. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ സംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രകാശ് ബാബു ചെയര്‍മാനും കെ. അനില്‍ കുമാർ വൈസ് ചെയര്‍മാനുമായ സമിതിയാണ് രൂപവത്​കരിച്ചത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സബ് കമ്മിറ്റികളും രൂപവത്​കരിക്കും. ജില്ലയിലെ വിവിധ വിദ്യാലയ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ജില്ല പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എസ്. രാജീവ്, ജില്ല ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു, സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍, കായികാധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. PTL 11 SPORTS പ്രഥമ ജില്ല സ്‌കൂള്‍ ഗെയിംസിന്റെ സംഘാടകസമിതി രൂപവത്​കരണ യോഗം സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എസ്. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.