തിരുവല്ല: സൈന്യത്തിൽ താൽക്കാലിക നിയമനം നടത്താനുള്ള അഗ്നിപഥ് പദ്ധതിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സി.പി.ഐ ആസ്ഥാന മന്ദിരമായ പി.ടി. പുന്നൂസ് സ്മാരക കേന്ദ്രത്തിന് മുന്നിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് സുഹാസ് എം. ഹനീഫ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. നിസാം, പ്രസിഡന്റ് എം.സി. അനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോബി ടി. ഈശോ, എം. അനീഷ് കുമാർ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം ശ്രീനാദേവി കുഞ്ഞമ്മ, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ദീപക് മാമ്മൻ മത്തായി, ജില്ല പ്രസിഡന്റ് മാത്യു നൈനാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.