രണ്ട്​ ജലവൈദ്യുതി പദ്ധതികൾ ജലരേഖയായി

blurb ഇരു പദ്ധതികളുടെയും സർവേ നടപടി പൂർത്തീകരിച്ച് റിപ്പോർട്ടുകളും കൈമാറിയതാണ് കോന്നി: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി ലഭിക്കാത്തതുമൂലം രണ്ട് ജലവൈദ്യുതി പദ്ധതികൾ വൈദ്യുതി ബോർഡ്​ ഉപേക്ഷിക്കുന്നു. വാക്കല്ലാർ, അച്ചൻകോവിൽ ജലവൈദ്യുതി പദ്ധതികളാണ് ഉപേക്ഷിക്കപ്പെടുന്നത്. രണ്ട് പദ്ധതികൾക്കുമായി എകദേശം 210 ഏക്കർ വനഭൂമി ആവശ്യമാണ്​. ഇത്രയും ഭൂമി വിട്ടുനൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുവദിക്കാത്തതാണ് പദ്ധതികൾ ഉപേക്ഷിക്കപ്പെടാൻ ഇടയാക്കിയിരിക്കുന്നത്. ഇരു പദ്ധതികളുടെയും സർവേ നടപടി പൂർത്തീകരിച്ച് റിപ്പോർട്ടുകളും കൈമാറിയതാണ്. കരിമാൻതോട് വാക്കല്ലാർ നദിയിലെ ജലം ഉപയോഗിച്ച്​ 24 മെഗാവാട്ട് വൈദ്യുതിയും അച്ചൻകോവിലാറ്റിലെ ജലം ഉപയോഗിച്ച് 13 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കാനായിരുന്നു പദ്ധതി. സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമം നേരിടുന്നതിനാൽ കൂടുതൽ വൈദ്യുതി പദ്ധതികൾ ആവശ്യമാണ്​. ഏറ്റവും ചെലവ്​ കുറവ്​ ജലവൈദ്യുതി പദ്ധതികളുമാണ്​. നിർമാണം പൂർത്തിയായാൽ പിന്നീട്​ നാമമാത്ര ചെലവേ​ നടത്തിപ്പിന്​ വേണ്ടിവരുകയുള്ളൂ എന്നതാണ്​ ജലവൈദ്യുതി പദ്ധതികളുടെ മേന്മ. വനംവകുപ്പിന്​ പകരം ഭൂമി ലഭ്യമാക്കിയാൽ പദ്ധതിക്ക്​ സ്ഥലം വിട്ടുകിട്ടിയേക്കുമെന്ന്​ പറയപ്പെടുന്നുണ്ട്​. പകരം ഭൂമി കണ്ടെത്തിനൽകാൻ സംസ്ഥാന സർക്കാർ കാര്യമായ ശ്രമം നടത്തുന്നുമില്ല. ജില്ലയിലെ തോട്ടംമേഖലയിൽ വൻകിട കമ്പനികൾ അനധികൃതമായി വനഭൂമി കൈയേറി കൃഷി നടത്തിവരുന്നുണ്ട്​. ഈ ഭൂമി സർവേ നടത്തി വീണ്ടെടുത്താൽ പദ്ധതിക്ക്​ വനംവകുപ്പ്​ വിട്ടുനൽകുന്ന ഭൂമിക്ക്​ പകരം ഭൂമി നൽകാനാവുമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്​. leadable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.