പ്രകടനം നടത്തി

കോഴ​ഞ്ചേരി: പട്ടികജാതി വിഭാഗത്തിൽപെട്ട കണമുക്ക് പെരുമ്പാറ ചരിവുകാലായിൽ സരസമ്മയിൽനിന്ന്​ ഭവന പുനരുദ്ധാരണ ഫണ്ട് തട്ടിയെടുത്തതിൽ പ്രതിഷേധിച്ചും കുറ്റക്കാരായ പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടും അഖില തിരുവിതാംകൂർ കുറവർ മഹാസഭ കോഴഞ്ചേരി താലൂക്ക് യൂനിയൻ നേതൃത്വത്തിൽ പഞ്ചായത്ത്​ ഓഫിസിലേക്ക്​ . സെക്രട്ടറി കെ. ഗണേഷ് ഉദ്​ഘാടനം ചെയ്തു. ടി.ജി. മധു അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ സെക്രട്ടറി മനോജ് മുളന്തറ, കെ.പി. കേശവൻ, പി.സി. സോമൻ, ടി.കെ. ഗോപാലൻ, ടി.കെ. ബാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.