കോൺഗ്രസ് ബി.എസ്.എൻ.എൽ ഓഫിസ് മാർച്ച്

മല്ലപ്പള്ളി: നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും കള്ളക്കേസിൽ കുടുക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചുങ്കപ്പാറ ബി.എസ്.എൻ.എൽ ഓഫിസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജി. സതീഷ് ബാബു ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡന്‍റ്​ കൊച്ചൂമോൻവടക്കേൽ അധ്യക്ഷത വഹിച്ചു. എം.കെ.എം ഹനീഫ, ഒ.എൻ. സോമശേഖരപണിക്കർ, ബി. സുരേഷ് കുമാർ, പഞ്ചായത്ത് അംഗം തേജസ് കുമ്പുളുവേലി, സാബു മരുതേൻകുന്നേൽ, ജോസ് കുന്നുംപുറം, ഇബ്രാഹിം കുട്ടി സി.എ, ജോയിമാത്യു, ഇസ്മായിൽ എച്ച്‌. റാവുത്തർ എന്നിവർ സംസാരിച്ചു. ഫോട്ടോ: ചുങ്കപ്പാറ ബി.എസ്.എൻ.എൽ ഓഫിസ് പടിക്കൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ജി. സതീഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.