യോഗാ ദിനാചരണം

പന്തളം: ചങ്ങനാശ്ശേരി എൻ.സി.സി അഞ്ചാം കേരള ഗേൾസ് ബറ്റാലിയൻ നേതൃത്വത്തിൽ എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനമാചരിച്ചു. പന്തളം എൻ.എസ്.എസ് ജി.എച്ച്.എസ്, തടിയൂർ എൻ.എസ്.എസ് എച്ച്.എസ്, ഐരവൺ പി.എസ്.വി.പി.എം എച്ച്.എസ്. എന്നിവിടങ്ങളിലെ എൻ.സി.സി കാഡറ്റുകൾ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ടി.എസ്. ജ്യോതി സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.എൻ.ഒ സി.വി. ബീന അധ്യക്ഷത വഹിച്ചു. ആർ.ഡി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഹവീൽദാർ കെ.ജി. ജയകൃഷ്ണൻ, എ.എൻ.ഒ ബീനാകുമാരി, സി.ടി.ഒ എസ്. സൗമ്യ, എൻ.സി.സി കാഡറ്റ് മനു വന്ദന എന്നിവർ സംസാരിച്ചു. യോഗാ ക്ലാസിന് മഞ്ജിമ തുളസി, എസ്​. സാന്ദ്ര എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം പ്രധാനാധ്യാപിക ടി.എസ്. ജ്യോതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.