കോമളം പാലം തകർന്നിട്ട്​​ മാസങ്ങൾ; സത്യഗ്രഹത്തിനൊരുങ്ങി ജനകീയ വേദി

മല്ലപ്പള്ളി: വെണ്ണിക്കുളം കോമളം പാലം തകർന്ന്​ മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തം. മൂന്നര പതിറ്റാണ്ടായി ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന പാലത്തി‍ൻെറ സമീപപാത കഴിഞ്ഞ ഒക്ടോബറിൽ മണിമലയാറ്റിൽ ഉണ്ടായ മിന്നൽ പ്രളയത്തിലാണ്​ തകർന്നത്​. എട്ട് മാസം കഴിഞ്ഞിട്ടും താൽക്കാലിക പാലം പോലും നിർമിക്കാത്തതിൽ പ്രതിഷേധിച്ച് കോമളം ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാൻ തിരുമാനിച്ചു. 24 മുതൽ 26 വരെ പാലത്തിൽ സത്യഗ്രഹം നടത്തും. 24ന് പുരുഷന്മാരും 25ന് സ്ത്രീകളും 26ന് പ്രദേശത്തെയും സമീപത്തെയും ജനങ്ങളും ചേർന്ന് സത്യഗ്രഹം ഇരിക്കും. രാഷ്ട്രീയ, സാമൂഹിക, മത നേതാക്കളും പങ്കെടുക്കും. ഇതി‍ൻെറ ഭാഗമായി നടന്ന ജനകീയ സദസ്സ്​ തുരുത്തിക്കാട് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ബിജു ടി. ജോർജ് ഉദ്ഘാടനം ചെയ്തു. ജനകീയ വേദി പ്രസിഡന്‍റ്​ മോൻസൺ കുരുവിള അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശ്ശേരി, ടി.കെ. ഉണ്ണികൃഷ്ണൻ, ടി.ഒ. എബ്രഹാം, ഫാ. അനൂപ് സ്റ്റീഫൻ ഹരികുമാർ, കെ.കെ. ശ്രീധരൻ, വി.എം.ജി. പണിക്കർ, ബാബു ഉറുമ്പിക്കുന്നേൽ, ജോസ് ഫിലിപ്പ്, രാജേഷ് സുരഭി, കെ.കെ. അജിത്, ശ്രീകുമാർ പൂത്തോട്ടിൽ എന്നിവർ സംസാരിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ നേരത്തേ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണയും നടത്തിയിരുന്നു. എ.ഇ.ഒ ഓഫിസ് മാർച്ച് നടത്തി മല്ലപ്പള്ളി: അവധിക്കാല വേതനം എത്രയും വേഗം നൽകുക, പാചകത്തൊഴിലാളികളെ സംസ്ഥാന ജീവനക്കാരായി അംഗീകരിക്കുക, ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചകത്തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. മേഖല പ്രസിഡന്‍റ്​ ബാബു പാലയ്ക്കൽ ഉദ്​ഘാടനം ചെയ്തു. ബെറ്റി ബാബു അധ്യക്ഷത വഹിച്ചു. രാജു കടകരപ്പള്ളി, എസ്.വി. ജയൻ, മിനി ബാബു, കുഞ്ഞുമോൾ രാജപ്പൻ, ഉഷ രവീന്ദ്രൻ, കൗസല്യ മനോഹരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.