പ്ലസ് ടുവിനും നൂറുശതമാനം നേടി മണക്കാല ഭാഗിക ശ്രവണവിദ്യാലയം

അടൂര്‍: സ്‌പെഷല്‍ സ്‌കൂള്‍ പ്ലസ് ടു പരീക്ഷയിലും 100 ശതമാനം നേടി അടൂര്‍ മണക്കാല സി.എസ്.ഐ ഭാഗിക ശ്രവണവിദ്യാലയം. എസ്.എസ്.എൽ.സിക്ക് തുടർച്ചയായ 31ആം തവണയും 100 ശതമാനം വിജയമായിരുന്നു. ഇത്തവണ പ്ലസ് ടുവിന് 24 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത് -സയൻസിലും കോമേഴ്സിലും 12വീതം. ഫുൾ എ പ്ലസ് ഒരു വിദ്യാർഥിയും നേടി. സി.എസ്.ഐ മധ്യകേരള മഹായിടവക 1981ല്‍ ആരംഭിച്ച വിദ്യാലയത്തില്‍നിന്ന്​ 2000ലാണ് പ്ലസ് ടു ആദ്യബാച്ച് പുറത്തിറങ്ങിയത്. അന്നുമുതല്‍ മൂന്നുവർഷം ഒഴികെ 100 ശതമാനം വിജയമാണ് പ്ലസ് ടുവിന്. റവ. ബിഞ്ചു വര്‍ഗീസ് കുരുവിള സ്‌കൂളി‍ൻെറ ലോക്കല്‍ മാനേജറും സിനി മേരി ജോൺ പ്രിൻസിപ്പലുമാണ്. സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ അഞ്ചുതവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കുകയും ശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, കായിക മേളകളിലും തിളക്കമാര്‍ന്ന വിജയം തുടരുകയും ചെയ്യുന്നു. PTL ADR SPECIAL School പ്ലസ് ടുവിന് നൂറുശതമാനം വിജയം നടിയ മണക്കാല ഭാഗിക ശ്രവണ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.