റാന്നി: വൈവിധ്യമാർന്ന പരിപാടികളുമായി പഴവങ്ങാടി ഗവ. യു.പി സ്കൂളിൽ വായന പക്ഷാചരണത്തിന് തുടക്കം. പുസ്തക താലപ്പൊലിയുമായി തുടങ്ങിയ പരിപാടി പഴവങ്ങാടി പഞ്ചായത്തംഗം ബിനിറ്റ് മാത്യു ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് ലെനീഷ് അധ്യക്ഷത വഹിച്ചു. റാന്നി ബി.പി.സി ഷാജി എ. സലാം മുഖ്യപ്രഭാഷണം നടത്തി. ഓരോ കുട്ടിയെയും കൊണ്ട് നൂറ് പുസ്തകങ്ങൾ വായിപ്പിക്കാനായി റാന്നി ബി.ആർ.സിയുടെ സംഭാവനയായി നൂറ് പുസ്തകങ്ങൾ സി.ആർ.സി കോഓഡിനേറ്റർ ബീനാമ്മ കോശി, റെജീന ബീഗം എന്നിവർ സ്കൂൾ ലൈബ്രേറിയൻ ബിന്ദു ജി. നായർക്ക് കൈമാറി. എസ്.ആർ.ജി കൺവീനർ സ്മിത ഓമനക്കുട്ടൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രഥമാധ്യാപികയുടെ ചുമതല വഹിക്കുന്ന എഫ്. അജിനി, ഷിബി സൈമൺ, നിഷ വിജയൻ, അച്ചാമ്മ സൈമൺ, എന്നിവർ സംസാരിച്ചു. ptl rni_3 pazhavangadi റാന്നി പഴവങ്ങാടി ഗവ. യു.പി സ്കൂളിൽ നടന്ന വായന പക്ഷാചരണ പരിപാടിയോടനുബന്ധിച്ച് നടന്ന പുസ്തക താലപ്പൊലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.