വായന മാസാചരണം

പന്തളം: മങ്ങാരം ഗവ. യു.പി സ്കൂളിലെ ചെറുകഥാകൃത്ത് സഞ്ജയ് നാഥ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എസ്. ആദില അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സുനിത വേണു, പി.ടി.എ വൈസ്​ പ്രസിഡന്‍റ്​ കെ.എച്ച്. ഷിജു, പ്രഥമാധ്യാപിക ജിജി റാണി, ഭഗത് ലാൽ എന്നിവർ സംസാരിച്ചു. വായന മത്സരത്തിൽ വിജയികളായ കെ. ഷിഹാദ് ഷിജു, പിങ്കി വിജയൻ, പൂർവ വിദ്യാർഥികളായ അപർണ രാജ്, മുഹമ്മദ് ഫസൽ റഹ്മാൻ എന്നിവരെ അനുമോദിച്ചു. ഫോട്ടോ : മങ്ങാരം ഗവ. യു.പി സ്കൂളിലെ ചെറുകഥാകൃത്ത് സഞ്ജയ് നാഥ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.