അടൂർ: ഇരുണ്ട മനസ്സിനെ വെളിച്ചത്തിലേക്ക് നയിക്കുന്നത് നല്ല വായനയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വായന ദിനാഘോഷ ജില്ലതല ഉദ്ഘാടനം അടൂര്‍ ഗവ. ബോയ്‌സ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നല്ല പുസ്തകങ്ങളും നല്ല സൗഹൃദങ്ങളുമാണ് നല്ല ചിന്തകളിലേക്ക് നയിക്കുകയെന്നും അറിവാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് എ.പി. ജയന്‍ വായനദിന സന്ദേശം നല്‍കി. എക്‌സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായര്‍ വിദ്യാര്‍ഥികളുമായി വായനാനുഭവം പങ്കുവെച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല പ്രസിഡന്‍റ് ഫാ. ഡോ. എബ്രഹാം മുളമ്മൂട്ടില്‍ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുശീല കുഞ്ഞമ്മ കുറുപ്പ്, കുഞ്ഞന്നാമ്മകുഞ്ഞ്, ഡോ. പി.ജെ. ഫിലിപ്പ്, സി.കെ, നസീര്‍, അമീര്‍ജാന്‍, സീമ ദാസ്, കെ. ഹരിപ്രസാദ്, സജി വര്‍ഗീസ്, എല്‍. രാജശ്രീ, പി.ആര്‍. ഗിരീഷ്, മീരാസാഹിബ്, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 11 Vayana Chittayam വായന ദിനാഘോഷത്തിൻെറ ജില്ലതല ഉദ്ഘാടനം അടൂര്‍ ഗവ. ബോയ്‌സ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.