പത്തനംതിട്ട: ജില്ലയിൽ വിവിധ കാരണങ്ങളാൽ തീർപ്പാക്കാത്ത ഫയലുകൾ ഒക്ടോബറിനുള്ളിൽ തീർപ്പാക്കണമെന്ന് മന്ത്രി വീണ ജോർജ് നിർദേശിച്ചു. ഓൺലൈനായി നടത്തിയ ജില്ലതല ഫയൽ അദാലത് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ സർക്കാർ ഓഫിസുകളിൽ തീർപ്പാക്കാനുള്ള ഫയലുകളുടെ കൃത്യമായ കണക്ക് എല്ലാ വകുപ്പുകളും 21ന് കലക്ടർക്ക് സമർപ്പിക്കണം. ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട് ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തരംതിരിച്ച് സമയബന്ധിതമായി തീർപ്പാക്കണം. ഇതിനായി ആക്ഷൻ പ്ലാൻ തയാറാക്കി 25നകം കലക്ടർക്ക് സമർപ്പിക്കണം. സാങ്കേതിക കാരണങ്ങളാൽ തീർപ്പാക്കാൻ സാധിക്കാത്ത ഫയലുകൾ സംബന്ധിച്ച് ജില്ല ഓഫിസർ മുഖേന വകുപ്പ് മേധാവികളെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. തീർപ്പാക്കാനുള്ള ഫയലുകൾ സംബന്ധിച്ച് എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ജില്ലതല അവലോകന യോഗം നടത്താനും തീരുമാനമായി. സംസ്ഥാന തലത്തിൽനിന്നുള്ള നിർദേശം അനുസരിച്ച് ഫയലുകൾ തരംതിരിച്ച് ലിസ്റ്റ് തയാറാക്കും. എല്ലാ ഓഫിസുകളിലും ഒരു നോഡൽ ഓഫിസറും മൂന്ന് ഉദ്യോഗസ്ഥർ അടങ്ങിയ അദാലത് സെൽ രൂപവത്കരിക്കുമെന്ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. വരുംമാസങ്ങളിൽ അദാലത് നടത്താനുള്ള തീയതി വകുപ്പു മേധാവികളുമായി ചർച്ചചെയ്തു തീരുമാനിക്കും. ജില്ല പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ, എ.ഡി.എം ബി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.