രക്തദാന സേന രൂപവത്​കരിച്ചു

അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല നേതൃത്വത്തിൽ . ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. യുവത പ്രസിഡന്‍റ്​ ഷെമീർ അധ്യക്ഷത വഹിച്ചു. ഡോ. പി.ഡി. രാജൻ ക്ലാസെടുത്തു. അക്ഷരസേന അംഗം മുഹമ്മദ് ഖൈസി‍ൻെറ നേതൃത്വത്തിൽ 51 അംഗ യുവാക്കളുടെ രക്തദാന സേനയാണ് രൂപവത്​കരിച്ചത്. ഗ്രന്ഥശാല പ്രസിഡന്‍റ്​ എസ്. മീരാസാഹിബ്, വൈസ് പ്രസിഡന്‍റ്​ മുരളി കുടശ്ശനാട്, അൽത്താഫ്, സുരേഷ് ബാബു, ഹരികൃഷ്ണൻ, എസ്. രമ്യ, വി.എസ്. വിദ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.