മൈലപ്ര സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം തുടരുന്നു

പത്തനംതിട്ട: മൈലപ്ര സർവിസ്​ സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം തുടരുന്നു. പണം ആവശ്യപ്പെട്ട്​ ആക്​ഷൻ കൗൺസിൽ നേതൃത്വത്തിൽ തിങ്കളാഴ്ചയും പ്രതിഷേധിച്ചു. നിക്ഷേപത്തിന്​ ആനുപാതികമായി ആഴ്ചയിൽ 25,000 രൂപ നൽകണമെന്നാണ്​ ​പ്രധാന ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരംവരെ കാത്ത്​ നിന്നിട്ടും ആർക്കും പണം ലഭിച്ചില്ല. ദിവസവും നിരവധിപ്പേരാണ്​ പണം ആവശ്യപ്പെട്ട്​ എത്തുന്നത്​. കഴിഞ്ഞ ആഴ്ചയിൽ പ്രസിഡന്‍റിനെയും സെക്രട്ടറിയുടെ ചുമതലയുള്ള ജീവനക്കാരനെയും മണിക്കൂറോളം തടഞ്ഞ്​ വെച്ചിരുന്നു. ആഴ്ചയിൽ 10,000 രൂപ വീതം നൽകാമെന്ന ഉറപ്പിലാണ്​ അന്ന്​ സമരം അവസാനിപ്പിച്ചത്​. എന്നാൽ, ആർക്കും പണം നൽകാൻ കഴിയാത്ത സാഹചര്യമാണ്​​. ജീവനക്കാരുടെ അടുത്ത ചില ആളുകൾക്ക്​ പണം നൽകുന്നതായി ആക്​ഷൻ കൗൺസിൽ പറയുന്നു. ക്രമക്കേടിന്​ കൂട്ടുനിന്ന ഭരണസമിതിയെ പിരിച്ച്​​ വിടണമെന്ന്​ ആക്​ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. സഹകരണ വകുപ്പ്​ അന്വേഷണം ഊർജിതമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.