പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു; റോഡും തകരുന്നു

പത്തനംതിട്ട: ജല അതോറിറ്റിയുടെ പൈപ്പുപൊട്ടി ജലം പാഴാകുന്നു. മേലെ വെട്ടിപ്പുറത്ത് പഴയ മൃഗാശുപത്രി ഭാഗം, ടി.കെ റോഡിൽ പത്തനംതിട്ട സർവിസ് സഹകരണ ബാങ്കിന് സമീപം എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി ജലം ആയിരക്കണക്കിന്​ ലിറ്റർ ജലം പാഴാകുന്നത്​. പൈപ്പ്​ പൊട്ടിയിട്ട്​ ദിവസങ്ങളായെങ്കിലും അധികൃതർ ഒരു നടപടിയുമെടുത്തിട്ടില്ലെന്ന്​ നാട്ടുകാർ പറയുന്നു. ശക്തമായി വെള്ളം ഒഴുകി റോഡും തകർന്നുതുടങ്ങിയിട്ടുണ്ട്. മേലെ വെട്ടിപ്പുറം ഭാഗത്ത് റോഡിൽകൂടി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. പുലർച്ചയാണ് വെള്ളം കൂടുതൽ നഷ്ടമാകുന്നത്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് സി.പി.ഐ പേട്ട ബ്രാഞ്ച് സെക്രട്ടറി ഇക്ബാൽ അത്തിമൂട്ടിൽ ആവശ്യപ്പട്ടു. photo... പൈപ്പുപൊട്ടി മേലെ വെട്ടിപ്പുറത്ത് റോഡ്​ തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.