കാർ മറിഞ്ഞ്​ രണ്ടുപേർക്ക്​ പരിക്ക്​

തിരുവല്ല: എം.സി റോഡിലെ തിരുവല്ല രാമൻചിറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞ്​ രണ്ടുപേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി മാടപ്പള്ളി അരുണോദയത്തിൽ പ്രസന്ന, മകൾ അമല എന്നിവർക്കാണ് പരിക്കേറ്റത്. രാമൻചിറ ജങ്​ഷന് സമീപം തിങ്കളാഴ്ച രാവിലെ 10.45ഓടെയായിരുന്നു അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ മറ്റൊരു വാഹനത്തി‍ൻെറ പിന്നിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസന്നയുടെ പരിക്ക് ഗുരുതരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.