കോന്നി: സ്കൂളിൽ പഠനത്തിനെത്താൻ വാഹനമില്ലാതെ കുട്ടികൾ വലയുന്നു. കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ദുരിതത്തിലായത്. മലയോര മേഖലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണിത്. കോടികൾ മുടക്കി സ്കൂളിൽ കെട്ടിടം നിർമിക്കുന്നുണ്ട്. വാഹന സൗകര്യമില്ലാത്തത് അധികൃതർ ഗൗനിക്കുന്നില്ലെന്ന് രക്ഷാകർത്താക്കൾ പറയുന്നു. ഇവിടെ 1500ന് മുകളിൽ വിദ്യാർഥികളുണ്ട്. ഇതുവരെ സ്കൂളിന് വാഹനം വാങ്ങാൻ കഴിഞ്ഞിട്ടില്ല. പാഠ്യ, പഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളിലാണ് സ്വന്തമായി വാഹനമില്ലാത്തത്. ദൂരസ്ഥലങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് വന്നുപോകാൻ വാടകക്കെടുത്ത ചില ജീപ്പുകൾ മാത്രമാണ് ആശ്രയം. ഇതിൽ തിങ്ങിനിറഞ്ഞാണ് കുട്ടികൾ വരുന്നത്. പല രക്ഷിതാക്കളും സ്വന്തം വാഹനത്തിൽ ദിവസവും കുട്ടികളെ കൊണ്ടുവരുകയും തിരികെ കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. ജീപ്പുകൾ കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇത് വിദ്യാർഥികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. സ്കൂളിലെ പല വിദ്യാർഥികളും സമീപത്തെ ഗവ. എൽ.പി സ്കൂളിൻെറ വാഹനത്തിലാണ് പോകുന്നത്. ജനപ്രതിനിധികൾ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.