വായനദിനം; പന്തളം ബ്ലോക്ക്തല പരിപാടികൾക്ക്​ തുടക്കം

പന്തളം: വായനദിനാചരണത്തിന്‍റെ ഭാഗമായി പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹയർ സെക്കൻഡറി തുല്യത പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കുളനട പഞ്ചായത്ത്‌ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക്തല പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്തു. വായനദിന പ്രതിജ്ഞയും ബ്ലോക്ക് പ്രസിഡന്‍റ്​ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോൺസൻ ഉള്ളന്നൂർ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ബി.എസ്. അനീഷ് മോൻ, വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പോൾ രാജൻ, സാക്ഷരത മിഷൻ സെന്റർ കോഓഡിനേറ്റർ ജെ.നിസ, അഫ്സൽ ആനപ്പാറ, ഷിഹാബ്, എസ്. ബിന്ദു എന്നിവർ സംസാരിച്ചു. പുസ്തകവായന സരിത ഗോപിനാഥ്‌ നടത്തി. ഫോട്ടോ : വായനദിനാചരണത്തിന്റ ഭാഗമായി നടന്ന ബ്ലോക്ക്തല പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.