ബസ് സ്റ്റാൻഡിന്​ സമീപത്തെ കൊടുംവളവ് അപകട ഭീഷണിയാകുന്നു

മല്ലപ്പള്ളി: കോട്ടാങ്ങൽ-പാടിമൺ ജേക്കബ്സ്​ റോഡിലെ വായ്പൂര് ബസ് സ്റ്റാൻഡിന് മുൻവശത്തെ കൊടുംവളവ് അപകടഭീഷണി ഉയർത്തുന്നു. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് കടന്നുപോകുന്നത്. ബസ് സ്റ്റാൻഡ് ജങ്​ഷൻ മുതൽ വായ്പൂര് വരെ നാല് കൊടുംവളവുകളാണുള്ളത്. ബസ്​ സ്റ്റാൻഡിന് സമീപത്തെ വളവിൽ എതിരെവരുന്ന വാഹനങ്ങൾ കാണാൻകഴിയാത്ത സ്ഥിതിയാണ്. കെ.എസ്.ഇ.ബി, സർവിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ വരുന്നത് നിരവധി ആൾക്കാരാണ്. ഇവിടെ റോഡിന്റെ വശങ്ങളിൽ പാർക്ക്​ ചെയ്യുന്ന വാഹനങ്ങൾ എടുക്കുമ്പോൾ ഇരുവശത്തും വളവായതിനാൽ എതിരെവരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നത് അടുത്തെത്തുമ്പോഴാണ്. ഇത് അപകടങ്ങൾക്ക് കാരണമാകും. റോഡിന്‍റെ വശങ്ങളിൽ വാഹനം പാർക്ക്​ ചെയ്യുന്നതിനാൽ വലിയ വാഹനങ്ങൾ വരുന്നതിനും കടന്നുപോകുന്നതിനും തടസ്സമാകുകയാണ്. പ്രദേശത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിച്ച് അപകടം ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഫോട്ടോ: വായ്പൂര് ബസ് സ്റ്റാൻഡിന്​ സമീപത്തെ വളവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.