വാതിൽപ്പടി സേവനം പഞ്ചായത്തുതല പരിശീലനം ഇന്നുമുതൽ

റാന്നി: വാതിൽപ്പടി സേവനത്തിന്‍റെ, റാന്നി ബ്ലോക്കിലെ പഞ്ചായത്തുതല പരിശീലനം തിങ്കളാഴ്ച തുടങ്ങും. വടശ്ശേരിക്കര പഞ്ചായത്തിലാണ് രാവിലെ 9.30 മുതൽ ഉച്ചക്ക്​ 2.30വരെ ആദ്യ ക്ലാസ്. പഞ്ചായത്ത്/വാർഡ്തല സമിതി പ്രവർത്തകർ, മെംബർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ, ആശാ വർക്കർ, വാളന്‍റിയേഴ്സ്, ഉദ്യോഗസ്ഥർ എന്നിവർക്കാണ് കിലയിൽനിന്ന്​ പരിശീലനം നൽകുന്നത്. ജൂൺ 21 ചൊവ്വ അങ്ങാടി, 22 ബുധൻ പഴവങ്ങാടി, 23 വ്യാഴം ചിറ്റാർ, 24 വെള്ളി സീതത്തോട്, 25 ശനി പെരുനാട് , 27 തിങ്കൾ റാന്നി, 28 ചൊവ്വ വെച്ചൂച്ചിറ, 29. ബുധൻ നാറാണംമൂഴി എന്നീ പഞ്ചായത്തുകളിൽ രാവിലെ 9.30 മുതൽ, യഥാക്രമം പരിശീലനം സജ്ജീകരിച്ചിട്ടുണ്ടെന്ന് കില റാന്നി ബ്ലോക്ക് കോഓഡിനേറ്റർ വി.കെ. രാജഗോപാൽ അറിയിച്ചു. ptl rni_2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.