വായന പക്ഷാചരണം: താലൂക്കുതല ഉദ്ഘാടനം

പന്തളം: അടൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനപക്ഷാചരണത്തിന്‍റെ താലൂക്ക് തല ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും മങ്ങാരം ഗ്രാമീണ വായനശാലയിൽ നടന്നു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്തു. മങ്ങാരം ഗ്രാമീണ വായനശാല പ്രസിഡന്‍റ്​ ഡോ. ടി.വി. മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ചു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.കൃഷ്ണകുമാർ വായനദിന സന്ദേശം നല്കി. താലൂക്ക് എക്സിക്യൂട്ടിവ് അംഗം വിനോദ് മുളമ്പുഴ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ നടത്തിയ വായനമത്സരത്തിൽ ജില്ലതലത്തിൽ മൂന്നാം സ്ഥാനം നേടിയ കെ.ഷിഹാദ് ഷിജുവിനെയും താലൂക്കുതലത്തിൽ മൂന്നാംസ്ഥാനം നേടിയ പിങ്കി വിജയനെയും ടി.കെ.ജി. നായർ ഉപഹാരം നൽകി അനുമോദിച്ചു. ബീന കെ. തോമസ്, കെ.എച്ച്. .ഷിജു, വി.സുശീലൻ, കെ.ഡി. വിശ്വംഭരൻ, പി.ടി. മണിലാൽ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.ഡി. ശശിധരൻ സ്വാഗതവും ജി.ബാലസുബ്രഹ്​മണ്യം നന്ദിയും പറഞ്ഞു. ഫോട്ടോ: വായനമത്സരത്തിൽ ജില്ലതലത്തിൽ മൂന്നാം സ്ഥാനം നേടിയ കെ.ഷിഹാദ് ഷിജുവിനെ പ്രഫ. ടി.കെ.ജി. നായർ മെമന്‍റോ നൽകി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.