കോന്നി: കോന്നി നഗരത്തിലും കോന്നിയുടെ മലയോര മേഖലകളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. നഗരത്തിലെ പൊതുനിരത്തുകൾ, കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷൻ, കോന്നി നാരായണപുരം ചന്ത, ചൈനമുക്ക് തുടങ്ങി പലയിടങ്ങളിലും തെരുവുനായ ശല്യം വർധിക്കുന്നുണ്ട്. പൊതുനിരത്തുകളിൽ ഇറങ്ങുന്ന നായകൾ ഇരുചക്ര വാഹനങ്ങളുടെ പുറകെ ഓടുന്നത് പതിവാണ്. ഇത്തരത്തിൽ അപകടം സംഭവിക്കുന്നവരും ഏറെയാണ്. മുമ്പ് പലതവണ കോന്നിയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്. നഗരത്തിൽ പലയിടത്തും നായകക്കുട്ടികളെ ചാക്കിൽകെട്ടി ഉപേക്ഷിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ആളുകൾ വലിച്ചെറിയുന്ന മത്സ്യ- മാംസ അവശിഷ്ടങ്ങളും നായകൾ വളരുന്നതിന് സാഹചര്യം ഒരുക്കുന്നുണ്ട്. തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കൽ പ്രദേശത്തും നായകളുടെ ശല്യം വർധിച്ചു. എലിമുള്ളുംപ്ലാക്കൽ ഐ.എച്ച്.ആർ.ഡി കോളജിന്‍റെ പ്രവർത്തനം ആരംഭിക്കാത്ത കെട്ടിടത്തിന്റെ സമീപമാണ് ഇവറ്റകളുടെ പ്രധാന താവളം. തണ്ണിതോട്, തേക്കുതോട്, മണ്ണീറ തുടങ്ങി നിരവധി പ്രദേശങ്ങളിൽ തെരുവുനായ ശല്യം വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.