കൂട്ടുമ്മേൽ-സ്വാമിപാലം റോഡിലെ കുഴികൾ നാട്ടുകാർ നികത്തി

തിരുവല്ല: തകർന്ന കൂട്ടുമ്മേൽ-സ്വാമിപാലം റോഡിലെ കുഴികൾ പൗരസമിതിയുടെ നേതൃത്വത്തിൽ അടച്ചു. എക്സ്​കവേറ്റർ ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. ഒന്നര കിലോമീറ്റർ ദൂരംവരുന്ന റോഡിന്റെ തുടക്കംമുതൽ അവസാനം വരെയുള്ള ഭാഗം ഏതാണ്ട് പൂർണമായും തകർന്നുകിടക്കുകയായിരുന്നു. റോഡിലെ കുഴിയിൽവീണ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഇരുചക്ര വാഹനയാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായതോടെയാണ് കുഴികൾ നികത്താൻ പൗരസമിതി മുന്നിട്ടിറങ്ങിയത്. വാർഡ് മെംബർ ടി.വി. വിഷ്ണു നമ്പൂതിരി, ഡോ. മത്തായി, ശശി ശേഖരൻ നായർ, ഗിരീഷ് കോതേക്കാട്ട്, ഗിരീഷ് നാരായണൻ നമ്പൂതിരി, രാജു പടിക്കൽ, കൃഷ്ണൻകുട്ടി കയറ്റുതറ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.