ആരാധനാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാകണം -ഡെപ്യൂട്ടി സ്പീക്കർ

അടൂർ: ആരാധനാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളായി മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യമായി ക്ഷേത്രത്തിലെത്തിയ അഡ്വ. കെ. അനന്തഗോപന് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ശിലാസ്ഥാപനം താഴ്മൺമഠം കണ്ഠരര് രാജീവര് നിർവഹിച്ചു. അഡ്വ. അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര ഉപദേശക സമതി പ്രസിഡന്റ് ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. ജെ. മനോഹരൻ പിള്ള, എ.ആർ. ഉണ്ണികൃഷ്ണൻ, പി.ബി. ഹർഷകുമാർ, അഡ്വ. പഴകുളം മധു, ടി.ആർ. അജിത്കുമാർ, ആർ. ദിനേശൻ, ജി. വിനോദ്, ദിവ്യ, ബിനോയ് വിജയൻ തുടങ്ങിയവർ സംസാരിച്ചു. PTL ADR Chitayam പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രത്തിലെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപന്‍റെ സ്വീകരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.