കെ.എസ്.ടി.എ സ്കോളർഷിപ് മാതൃക പരീക്ഷ

പത്തനംതിട്ട: പ്രൈമറിതലത്തിലെ ഏറ്റവും വലിയ സ്കോളർഷിപ് പരീക്ഷകളായ എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷകൾക്കു മുന്നോടിയായി കെ.എസ്.ടി.എ നേതൃത്വത്തിൽ ജില്ലയിലെ 11 ഉപജില്ലകളിലും മാതൃക പരീക്ഷയും പരിശീലനവും നടത്തി. റാന്നി ഉപജില്ലതല പരിശീലനം മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. അടൂരിൽ സഹകരണ സർക്കിൾ യൂനിയൻ പ്രസിഡന്‍റ്​ പി.ബി. ഹർഷകുമാറും പുല്ലാട് സബ് ജില്ലയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാറ പി. തോമസും പന്തളത്ത് മുനിസിപ്പൽ കൗൺസിലർ ലസിത നായരും പത്തനംതിട്ടയിൽ മുനിസിപ്പൽ കൗൺസിലർ ശോഭ കെ. മാത്യുവും ആറന്മുളയിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അശ്വതി വിനോജും തിരുവല്ലയിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.കെ. മിനികുമാരിയും കോന്നിയിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എസ്. സന്ധ്യയും കോഴഞ്ചേരിയിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.ഐ. അനിതയും വെണ്ണിക്കുളത്ത് എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ എ.കെ. പ്രകാശും ഉദ്ഘാടനം ചെയ്തു. പരീക്ഷ സമയത്ത് സമാന്തരമായി രക്ഷിതാക്കൾക്കായി എസ്. രാജേഷ് വള്ളിക്കോട്, ഗണേഷ് റാം, എൻ.എസ്. രാജേന്ദ്രകുമാർ, കെ. അജയകുമാർ, എസ്. സുജമോൾ, ഷാജി എ. സലാം, ജി. ശ്രീരഞ്ജു, ആർ. രാധാകൃഷ്ണൻ നായർ, എ. അനീഷ് ബാബു, പി.ടി. ഷൈജു എന്നിവർ ക്ലാസ്​ നയിച്ചു. പരിശീലന പരിപാടിയിൽ 2000ത്തോളം വിദ്യാർഥികൾ പങ്കെടുത്തതായി ജില്ല സെക്രട്ടറി ബിനു ജേക്കബ് നൈനാനും അക്കാദമിക്​ കമ്മിറ്റി കൺവീനർ എ.കെ. പ്രകാശും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.