അയ്യൻകാളി സ്മൃതിദിനാചരണം

പത്തനംതിട്ട: അസമത്വങ്ങളും അനാചാരങ്ങളും നിറഞ്ഞ കാലഘട്ടത്തില്‍ സ്വന്തം സമുദായത്തിലും പൊതുസമൂഹത്തിലും നിലനിന്നിരുന്ന അനാചാരങ്ങൾ ഇല്ലാതാക്കാൻ കഠിന പരിശ്രമം നടത്തിയ വിപ്ലവകാരിയായിരുന്നു മഹാത്മ അയ്യൻകാളിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മ അയ്യൻകാളിയുടെ 81ാം സ്മൃതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് പി.ജി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വ. എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എം.എസ്. പ്രകാശ്, അബ്ദുൽ കലാം ആസാദ്, ദലിത് കോൺഗ്രസ് ഭാരവാഹികളായ കെ.എൻ. മനോജ്, സാനു തുവയൂർ, എം.ജി. ശ്രീകുമാർ റാന്നി, സൂരജ് മന്മഥൻ, പി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഫോട്ടോ PTL 10 DCC ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മഹാത്മ അയ്യൻകാളി സ്മൃതി ദിനാചരണം ഡി.സി.സി പ്രസഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു അനിലും രഘുവും കർണാടക വരണാധികാരികൾ പത്തനംതിട്ട: കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിനായുള്ള വരണാധികാരികളായി യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യ സെക്രട്ടറി അനിൽ തോമസിനെ കർണാടകയിലെ ബെൽഗാമിലും ഡി.സി.സി ജനറൽ സെക്രട്ടറി ജി. രഘുനാഥിനെ ബെല്ലാരിയിലും എ.ഐ.സി.സി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി നിയമിച്ചു. പഞ്ചാബ്, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിലെ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് വരണാധികാരിയായും വിവിധ സംസ്ഥാനങ്ങളിൽ എ.ഐ.സി.സി നിരീക്ഷകനായും പ്രവർത്തിച്ചിട്ടുള്ള അനിൽ തോമസ് നിലവിൽ പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റും സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമാണ്. കുളനട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ജി. രഘുനാഥ്, ജി. കാർത്തികേയൻ ഫൗണ്ടേഷൻ സെക്രട്ടറിയും സാഹിത്യ-സാംസ്കാരിക സംഘടനയായ വായനക്കൂട്ടം കോഓഡിനേറ്ററുമാണ്. കോണ്‍ഗ്രസ് പ്രതിഷേധം പത്തനംതിട്ട: കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ദ്രോഹ നടപടികള്‍ക്കും എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് നടത്തിയ അതിക്രമങ്ങളിലും പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും 21ന് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. തിങ്കളാഴ്ചത്തെ പ്രതിഷേധ ധര്‍ണ മല്ലപ്പള്ളിയില്‍ പി.ജെ. കുര്യന്‍, കോന്നിയില്‍ സതീഷ് കൊച്ചുപറമ്പില്‍, പത്തനംതിട്ടയില്‍ അഡ്വ. പഴകുളം മധു, ആറന്മുളയില്‍ അഡ്വ. കെ. ശിവദാസന്‍ നായര്‍, തണ്ണിത്തോട്ടില്‍ പി. മോഹന്‍രാജ്, തിരുവല്ലയില്‍ ബാബു ജോര്‍ജ്, പന്തളത്ത് അഡ്വ. എന്‍. ഷൈലാജ്, എഴുമറ്റൂരില്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, റാന്നിയില്‍ റിങ്കു ചെറിയാന്‍, അടൂരില്‍ അനീഷ് വരിക്കണ്ണാമല എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.