സ്കൂൾ റോഡിൽ തെരുവുനായ്ക്കൾ: വിദ്യാർഥികൾ ഭയപ്പാടിൽ

അടൂർ: തെരുവുനായ്ക്കളുടെ ശല്യം കാരണം സ്കൂൾ വിദ്യാർഥികൾ ഭീതിയിൽ. അടൂർ സെന്റ് മേരീസ് സ്കൂൾ പാതയിലാണ് നായ്ക്കളുടെ ശല്യം കാരണം വഴിയാത്ര ഏറെ ബുദ്ധിമുട്ടിലായത്. അടൂർ പാർഥസാരഥി-സെന്റ് മേരീസ് റോഡ്, കെ.എസ്.ആർ.ടി.സി- സെന്റ് മേരീസ് റോഡുകളിലാണ് നായ് ശല്യം കൂടുതലുള്ളത്. നായ്ക്കളെ പേടിച്ച് ഓടി കുട്ടികൾ വീണ് പരിക്കേറ്റ സംഭവങ്ങൾ നിരവധിയാണ്. സ്കൂൾ റോഡിൽ മിക്ക സമയങ്ങളിലും നായ്ക്കൾ കൂട്ടമായി റോഡിന്റെ മധ്യഭാഗങ്ങളിൽ കിടക്കുന്നത് പതിവാണ്. ഇതുകാരണം കാൽനടക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. അധികൃതർ സത്വര നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. PTL ADR Street dogs അടൂർ സെന്റ് മേരീസ് സ്കൂൾ മതിലിനോട് ചേർന്ന് കിടക്കുന്ന തെരുവുനായ്ക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.