തീയതി നീട്ടി

പത്തനംതിട്ട: കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയുടെ കോന്നി ഉപകേന്ദ്രത്തിൽ എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ടാലൻറ് ഡെവലപ്മൻെറ് കോഴ്സിനും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്സിനുമുള്ള പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി ഫീസ് അടക്കേണ്ട അവസാന തീയതി ജൂലൈ ഒമ്പതുവരെ നീട്ടി. വെബ്സൈറ്റ്: kscsa.org. ജൂലൈ 10 മുതൽ എല്ലാ ഞായറാഴ്ചകളിലുമാണ്​ ക്ലാസ്​. പ്രവർത്തക സമ്മേളനം പത്തനംതിട്ട: മത്സ്യവ്യവസായ വിപണന തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കുമ്പഴ മേഖല പ്രവർത്തക സമ്മേളനം നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം അൻസാരി എസ്​.അസീസ്​ ഉദ്​ഘാടനം ചെയ്തു. സലീം മീരാപിള്ള അധ്യക്ഷതവഹിച്ചു. യൂനിയൻ ജില്ല സെ​​ക്രട്ടറി സക്കീർ അലങ്കാരത്ത്​, ജില്ല കമ്മിറ്റി അംഗം ടി.പി. ശശാങ്കൻ എന്നിവർ സംസാരിച്ചു. ഉല്ലാസ്​ സലീമിനെ പ്രസിഡന്‍റായും നൗഷാദിനെ ജനറൽ സെ​​ക്രട്ടറിയായും തെരഞ്ഞെടുത്തു. കെ. മെഹബൂബ്​, പി.എം. അലിയാർ, അബ്​ദുൽ കരീം (വൈസ്​ പ്രസി), തോമസ്​ കടമ്മനിട്ട, എം.എ. നൗഷാദ്​, നസീർ പുന്നമല (ജോ. സെക്ര) എന്നിവരാണ്​ മറ്റ്​ ഭാരവാഹികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.