സിബിയുടെ നല്ല മനസ്സ്​; നഷ്ടപ്പെട്ട പണം ഉടമക്ക്​ ലഭിച്ചു

പന്തളം: സിബിയുടെ നല്ല മനസ്സിൽ നഷ്ടപ്പെട്ട പണം ഉടമക്ക്​ തിരികെ ലഭിച്ചു. ഇതിന്​ അവസരമൊരുക്കി പൊലീസും മാതൃകയായി. പന്തളം പൂഴിക്കാട് റോഡിൽനിന്ന്​ കളഞ്ഞുകിട്ടിയ പഴ്സ് ജനമൈത്രി പൊലീസ് സ്റ്റേഷനിൽ പള്ളിയിൽ വീട്ടി സിബി എത്തിക്കുകയായിരുന്നു. 11,000 രൂപയും തിരിച്ചറിയൽ രേഖകളും എ.ടി.എം കാർഡും പഴ്സിലുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് പൂഴിക്കാട് റോഡിൽനിന്ന്​ കളഞ്ഞുകിട്ടിയത്. ഉടൻ പന്തളം സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്​ കൈമാറി. കുടിവെള്ള വിതരണ കരാറുകാരനാണ് സിബി. ജനമൈത്രി ബീറ്റ് ഓഫിസറായ സുബി റഹീമി‍ൻെറ ഇടപെടലിലൂടെ നിമിഷങ്ങൾക്കകം ചെന്നീർക്കരയിലുള്ള ഉടമയായ സിജോ ജോണിനെ കണ്ടെത്തി. വീടുപണിക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിവരവെ വഴിയിൽ കളഞ്ഞു പോവുകയായിരുന്നു. നഷ്ടപ്പെട്ട പഴ്സ് അന്വേഷിക്കുമ്പോഴാണ്​ സിജോയക്ക് പൊലീസി‍ൻെറ വിളി എത്തിയത്. സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ്.ഐ വിനോദി‍ൻെറ സാന്നിധ്യത്തിൽ കൈമാറി. ഫോട്ടോ: എസ്.ഐ വിനോദ് പണമടങ്ങുന്ന പഴ്​സ്​ ഉടമക്ക്​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.