പത്തനംതിട്ട: എന്‍ഫോഴ്സ്മെന്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നത് അധാര്‍മികവും രാഷ്ട്രീയ മര്യാദയുടെ ലംഘനവും ആണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്‍ പറഞ്ഞു. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻെറ ദ്രോഹ നടപടിയിലും എ.ഐ.സി.സി ഓഫിസിലെ പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ പി. മോഹന്‍രാജ്, ബാബു ജോര്‍ജ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാന്‍, റോബിന്‍ പീറ്റര്‍, കെ. ജാസിംകുട്ടി, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, കെ. ജയവര്‍മ, മാത്യു കുളത്തിങ്കല്‍, ബി. നരേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ PTL 12 KURIAN ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റോഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.