റോഡ് നിർമാണത്തിലെ അപാകത; ബി.ജെ.പി പ്രതിഷേധിച്ചു

വടശ്ശേരിക്കര: റോഡ് നിർമാണത്തിലെ അപാകതയിൽ ബി.ജെ.പി പ്രതിഷേധിച്ചു. തകർന്ന പെരുനാട് മടത്തുമൂഴി റോഡ് നവീകരണത്തിനുള്ള ടെൻഡർ നിലനിൽക്കെ പൊതുമരാമത്തുവകുപ്പ് പക്ഷപാതപരമായി പ്രവർത്തിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി പെരുനാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. നാളുകളായി തകർന്ന മടത്തുംമൂഴി പേഴുംപാറ റോഡ് നവീകരിക്കാൻ കരാറായി നാളുകൾ പിന്നിട്ടെങ്കിലും നടപടിയായിട്ടില്ലെന്നും എന്നാൽ, പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീടിരിക്കുന്ന ഭാഗത്തെ 100 മീറ്റർ മാത്രം കരാറുകാരൻ നവീകരിച്ചുകൊടുത്തതിൽ അഴിമതിയുണ്ടെന്നും പരിപാടി ഉദ്​ഘാടനം ചെയ്ത അരുൺ അനിരുദ്ധൻ ആരോപിച്ചു. ടെൻഡർ പ്രകാരം റോഡ്​ പണിക്ക് മുമ്പ്​ മെറ്റീരിയൽസ് മെഷർമെന്‍റ്​ ചെയ്യേണ്ട നടപടി പാലിക്കാതെ തുടങ്ങിയതിനെതിരെ ബി.ജെ.പി സമരവും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി മണ്ഡലം സെക്രട്ടറി മോഹനൻ മാടമൺ അറിയിച്ചു. ബി.ജെ.പി പെരുനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.എസ്. വിനോദ്, വൈസ് പ്രസിഡന്‍റ്​ സാനു മാമ്പാറ, സെക്രട്ടറി അജികുമാർ, ജില്ല കമ്മിറ്റി അംഗം വസന്ത സുരേഷ്, മധു പെരുനാട്, സന്തോഷ്‌ മാമ്പാറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.