അടൂർ റിങ് റോഡ്; സ്ഥല പരിശോധന നടത്തി

അടൂർ: അടൂർ റിങ്റോഡ് അലൈൻമെന്‍റ്​ നിശ്ചയിക്കുന്നതിന് സ്ഥല പരിശോധന നടത്തി. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 20 കോടി രൂപ അനുവദിച്ച റിങ് റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടതിന്‍റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി എത്രയും പെട്ടന്ന് അലെൻമെന്‍റ്​ പൂർത്തിയാക്കി റോഡ് നിർമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എങ്കിലും അതിനും കാലതാമസം ഉണ്ടായി. ജില്ലവികസന യോഗത്തിലും വിഷയം ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ തഹസിൽദാർ ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു എങ്കിലും വീണ്ടും കാലതാമസം നേരിട്ടു. തുടർന്ന്​ കെ.ആർ.എഫ്.ബി, കെ.ഐ.പി, റവന്യൂ ഉദ്യോഗസ്ഥരോടൊപ്പം ഡെപ്യൂട്ടി സ്പീക്കർ സ്ഥലം സന്ദർശിക്കുകയും റിങ് റോഡ് ആരംഭിക്കുന്ന കരുവാറ്റ പള്ളി മുതൽ അവസാനിക്കുന്ന നെല്ലിമൂട്ടിൽ പടി എം.സി റോഡ് വരെ സ്ഥല പരിശോധന നടത്തി. 10-12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. പൂർണമായി കെ.ഐ.പി റോഡും സ്ഥലങ്ങളും ഉപയോഗപ്പെടുത്തിയും ചില ഭാഗങ്ങളിൽ സ്വകാര്യ സ്ഥലങ്ങളും ഏറ്റെടുത്താണ് റോഡ് കടന്ന്പോകുക. ഇതിന്‍റെ ശരിയായ അലൈൻമെന്‍റ്​ തയാറാക്കുന്നതിനാണ് ചിറ്റയം ഗോപകുമാറിനൊപ്പം ഉദ്യോഗസ്ഥർ എത്തിയത്. നഗരസഭ അധ്യക്ഷൻ ഡി. സജി, ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, തഹസിൽദാർ ജി.കെ. പ്രദീപ്, കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ ഹാരിസ്, അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എൻജിനീയർ സുരേഷ് ബാബു, എ.ഇ രാജാറാം, കെ.ഐ.പി എ.എക്സ്ഇ മുഹമ്മദ് അൻസാരി, എ.ഇ ടി.എസ്. തുഷാര, താലൂക്ക് സർവേയർ സുഭാഷ്, ഡെപ്യൂട്ടി സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി വി. വിനോദ്, പി.എ കെ. സുനിൽ ബാബു തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു. PTL ADR Ring Road അടൂരിലെ നിർദിഷ്ട റിങ് റോഡിന്‍റെ സ്ഥല പരിശോധനക്കായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഉദ്യോഗസ്ഥരും എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.