രക്തദാതാക്കളെ ആദരിച്ചു

തിരുവല്ല: ലോക രക്തദാന ദിനത്തോട്​ അനുബന്ധിച്ച്‌ തിരുവല്ല ജോയ് ആലുക്കാസ് ഫൗണ്ടേഷൻ രക്തദാനം നിർവഹിക്കുന്ന വിവിധ സംഘടനകളെ ആദരിച്ചു. പുഷ്പഗിരി ഗ്രൂപ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ ഫാ. ജോസ് കല്ലുമാലിക്കൽ ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല ഗവ. ആശുപത്രി ആർ.എം.ഒ ഡോ. അതുൽ വിജയൻ രക്തദാന ബോധവത്​കരണ ക്ലാസ് നടത്തി. താലൂക്ക്​ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. എസ്. അർജുൻ, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജോളി സിൽക്‌സ് മാനേജർ പി.എഫ്. ഫ്രാങ്ക്‌ളിൻ, ജോയ് ആലുക്കാസ് ജ്വല്ലറി അസി. മാനേജർ പി. രാകേഷ് എന്നിവർ സംസാരിച്ചു. സി.എസ്.ഐ ബധിര വിദ്യാലയത്തിന് നൂറ്​ ശതമാനം തിരുവല്ല: ശ്രവണ സംസാര പരിമിതർക്കായി നടത്തിയ എസ്.എസ്.എൽ.സി പരീക്ഷയിൽ തുകലശ്ശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിന് വീണ്ടും നൂറ്​ ശതമാനം വിജയം. പരീക്ഷയെഴുതിയ 15 കുട്ടികളും വിജയിച്ച് ഉന്നതപഠനത്തിന് അർഹതനേടി. സ്‌കൂളിന് തുടർച്ചയായ 28ആം വിജയമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.