എസ്‌.ബി.ഐയിലേക്ക്​ ഡി.വൈ.എഫ്.ഐ മാർച്ച്

അടൂർ: വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ദേശസാത്​കൃത ബാങ്കുകളുടെ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ബി.ഐ ഓഫിസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വിഷ്ണു ഗോപാൽ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി മുഹമ്മദ്‌ അനസ്, ജില്ല കമ്മിറ്റി അംഗങ്ങളായ അഖിൽ പെരിങ്ങനാട്, വി. വിനീഷ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം ശ്രീനി എസ്. മണ്ണടി, ബ്ലോക്ക്‌ ഭാരവാഹികളായ സതീഷ് ബാലൻ, സുനിൽ സുരേന്ദ്രൻ, ആർ. സജിത്, കിരൺ കൃഷ്ണൻ, സാന്ദ്ര, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അനന്തു മധു, റിതിൻ റോയ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.