പി.കെ. കുഞ്ഞച്ചനെ അനുസ്മരിച്ചു

അടൂർ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.കെ. കുഞ്ഞച്ചന്റെ ചരമദിനം കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ് സി. അജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി സി. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എസ്. മനോജ്, ഏരിയ സെക്രട്ടറി എസ്. ഷിബു, ഏരിയ ജോയന്‍റ്​ സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. അനൂപ്, ഉദയകുമാർ, കൃഷ്ണദാസ്, ഹരിസുതൻ, സുനിൽകുമാർ, എം.ജി. രവീന്ദ്രൻ, ധനേഷ്, പി. രവീന്ദ്രൻ, കെ. സാജൻ എന്നിവര്‍ സംസാരിച്ചു. PTL ADR KSKTU കെ.എസ്.കെ.ടി.യു ആഭിമുഖ്യത്തിൽ പി.കെ. കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.