രാജ്കുമാര്‍ ബര്‍മനാണ് താരം

റാന്നി: വംഗനാട്ടില്‍നിന്ന്​ എത്തി മലയാളം പഠിച്ച് പത്താംതരം വിജയിച്ച് രാജ്കുമാര്‍ ബര്‍മന്‍. ഇടമുറി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഇത്തവണ പത്താംതരം എഴുതിയ കുട്ടികള്‍ക്കൊപ്പം പഠിച്ചാണ് രാജ്കുമാര്‍ വിജയിച്ചത്. ബംഗാള്‍ ദക്ഷിണ്‍ ദുര്‍ഗാപൂര്‍, ഖാംറെയില്‍ ദിനാജ്പൂര്‍ സ്വദേശി മക്കേന്‍ ബര്‍മന്‍-റിന ബര്‍മന്‍ ദമ്പതികളുടെ മകനാണ്. ഇടമുറി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ എട്ടാംതരം മുതലാണ് രാജ്കുമാര്‍ ചേര്‍ന്നത്. അന്യനാട്ടില്‍നിന്നെത്തിയ രാജ്കുമാറിനെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചത് അധ്യാപകര്‍ പ്രത്യേകം താൽപര്യമെടുത്താണ്. ഇടമണ്ണിലെ സ്വകാര്യ കന്നുകാലി ഫാമില്‍ ജോലിക്കാരാണ് രാജ്കുമാറിന്‍റെ മാതാപിതാക്കള്‍. ഫാം ഉടമയാണ് ലോക്കല്‍ ഗാര്‍ഡിയനും. ഏക സഹോദരി നാട്ടിലാണ് പഠിക്കുന്നത്. ptl rni_3 sslc ഫോട്ടോ: രാജ്കുമാര്‍ ബര്‍മന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.