പന്തളം: ടു വീലർ . കടയ്ക്കാട് ദേവീ ക്ഷേത്രത്തിനുസമീപം പ്രസന്നന്‍റെ ഉടമസ്ഥതയിലുള്ള ഭാരത് ഓട്ടോലൈൻസ് ടു വീലർ വർക്ഷോപ്പിലാണ് ബുധനാഴ്ച രാത്രി 9.30ഓടെ തീപിടിത്തം ഉണ്ടായത്. കടയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന അഞ്ച് ബൈക്ക് പൂർണമായും കത്തിനശിച്ചു. സമീപത്തെ വീടിന്‍റെ ഇലക്ട്രിക് മീറ്ററിനും തീപിടിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയർ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ ജോസ്, രവീന്ദ്രൻ, അജികുമാർ, രഞ്ജിത്ത്, അരുൺജിത്ത്, കൃഷ്ണകുമാർ, ഷാജു, സന്തോഷ് ജോർജ്, രാജീവ്, അഭിഷേക്, അനിൽകുമാർ, പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രിച്ചത്. പന്തളം പൊലീസ് കേസെടുത്തു. ഫോട്ടോ: കടയ്ക്കാട് ദേവീക്ഷേത്രത്തിനുസമീപം ടു വീലർ വർക്ഷോപ്പിൽ തീപിടിത്തമുണ്ടായപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.