അസം സ്വദേശിനികളെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേര്‍ പിടിയിൽ

തിരുവല്ല: ഭര്‍ത്താക്കന്മാരില്ലാത്ത സമയം നോക്കി താമസ സ്ഥലത്തെത്തി അസം സ്വദേശിനികളെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേര്‍ പിടിയിലായി. രണ്ടു പേര്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വെണ്ണിക്കുളം കോഴിമലയില്‍ താഴേ വീട്ടില്‍ അനില്‍ (42), കുറ്റൂര്‍ കുന്നുകണ്ടത്തില്‍ പ്രേം കെ. ജോസഫ് (40), മുത്തൂര്‍ കണിയാംപറമ്പില്‍ ഫിറോസ് (42) എന്നിവരെയാണ് ഡിവൈ.എസ്​.പി രാജപ്പന്‍ റാവുത്തറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.