ചെറുകോൽപുഴ-റാന്നി റോഡ് പുനരുദ്ധരിക്കണം -സി.പി.ഐ

റാന്നി: ചെറുകോൽപുഴ-റാന്നി റോഡ് നിർമാണത്തിലെ അനിശ്ചിതത്വം ഒഴിവാക്കി എത്രയും വേഗം പുനരുദ്ധാരണം നടത്തണമെന്ന് സി.പി.ഐ അയിരൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ശബരിമല അനുബന്ധ റോഡുകളിൽ ഉള്‍പ്പെട്ട 17 റോഡുകളിൽ ഒന്നാണ് ചെറുകോൽപുഴ-റാന്നി പാത. രണ്ടു വർഷം മുമ്പ്​ സീസൺ കാലത്തിന് മുമ്പ്​ റോഡ് ഉടൻ പണിയണമെന്ന് കോടതി നിർദേശമടക്കമുള്ള റോഡാണിത്. അപകടകരമായ വളവുകള്‍ ഒഴിവാക്കി നാട്ടുകാര്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം ഉപയോഗിച്ച് ഏഴുമീറ്റര്‍ വീതിയില്‍ ടാറിങ് ഉള്‍പ്പെടെ ഒമ്പതു മീറ്റര്‍ വീതിയില്‍ റോഡ് പുനരുദ്ധരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ. സതീശ് ഉദ്ഘാടനം ചെയ്തു. ജില്ല കൗണ്‍സിലംഗം അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ. ചാണ്ടി, കെ.എ. തന്‍സീര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി ശിവന്‍കുട്ടി നായരെയും അസി. സെക്രട്ടറിയായി കെ.എം. സുബാഷിനെയും തെരഞ്ഞെടുത്തു. ptl rni_4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.