കുട്ടികളുടെ പ്രിയ അധ്യാപികക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി കോന്നി: വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപിക ഗീത ടീച്ചർക്ക് വിദ്യാർഥികളും സഹപ്രവർത്തകരും യാത്രാമൊഴി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ഗീത ജയകുമാർ (54) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 26 വർഷം കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ബയോളജി അധ്യാപികയായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു ഗീത ജയകുമാർ. കുവൈത്തിൽ ജോലിയുള്ള ഭർത്താവ് ജയകുമാറിന്‍റെ അടുത്തേക്ക് പോയ ഗീത മേയ് 28നാണ് മരിച്ചത്. തിങ്കളാഴ്ച കുവൈത്തിൽ പൊതുദർശനത്തിന് ശേഷം ചൊവ്വാഴ്ച പുലർച്ച മൃതദേഹം നാട്ടിലെത്തിച്ചു. തുടർന്ന് കോഴഞ്ചേരി പൊയ്യാനിൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പതു മുതൽ പത്ത് വരെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി, ബ്ലോക്ക് അംഗം ദേവകുമാർ, സ്കൂൾ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.