കോൺഗ്രസ് ഡിവൈ.എസ്.പി ഓഫിസ്​ മാർച്ച് നടത്തി

അടൂർ: കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റി ഓഫിസ് തല്ലിത്തകർത്ത സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യണമെന്ന്​ ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ഡിവൈ.എസ്.പി മാർച്ച് നടത്തി. അടൂർ സെൻട്രലിൽനിന്ന് ആരംഭിച്ച മാർച്ചിന്​ എൻ.എസ്.യു.ഐ മുൻ ദേശീയ പ്രസിഡന്‍റ്​ റോജി എം. ജോൺ എം.എൽ.എ നേതൃത്വം നൽകി. റവന്യൂ ടവറിന് മുന്നിൽ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളി അകത്തുകയറാൻ സമരക്കാർ നടത്തിയ ശ്രമം വിഫലമായി. ആന്‍റോ ആന്‍റണി എം.പി ഉപരോധം ഉദ്ഘാടനം ചെയ്തു, റോജി എം. ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്‍റ്​സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി.സി.സി മുൻ പ്രസിഡന്‍റ്​ പി. മോഹൻരാജ്, കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, ജില്ല പ്രസിഡന്‍റ്​എം.ജി. കണ്ണൻ, കോൺഗ്രസ്‌ പന്തളം ബ്ലോക്ക്‌ പ്രസിഡന്‍റ്​ ബിജു ഫിലിപ്, ഏഴംകുളം അജു, പഴകുളം ശിവദാസൻ, എസ്. ബിനു, ബിജു വർഗീസ്, ഡി.എൻ. തൃദീപ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, ഗീത ചന്ദ്രൻ, സുധ നായർ, ലാലി ജോൺ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ഉമ്മൻ തോമസ്, നിസാർ കാവിളയിൽ, മനു തയ്യിൽ, സാലു ജോർജ്, എം.ആർ. ജയപ്രസാദ്, ഷിബു ചിറക്കരോട്ട്, ഡി. രാജീവ്‌, പൊന്നച്ചൻ പറക്കോട്, കമറുദ്ദീൻ മുണ്ടുതറയിൽ, ഇ.എ. ലത്തീഫ്, വാഴുവേലിൽ രാധാകൃഷ്ണൻ, പി.കെ. മുരളി, റിനോ പി. രാജൻ, ഫെന്നി നൈനാൻ എന്നിവർ നേതൃത്വം നൽകി. റവന്യൂ ടവറിന് മുകളിൽനിന്ന് സമരക്കാരുടെനേരെ ആക്രമണം ഉണ്ടാകുമെന്ന സന്ദേശത്തെ തുടർന്ന് ടവറിലും റോഡിലും വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്. PTL ADR March 1. അടൂരിൽ കോൺഗ്രസ് നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫിസ് മാർച്ച് പൊലീസ് തടഞ്ഞപ്പോൾ 2. ഡിവൈ.എസ്.പി ഓഫിസ് മാർച്ച് ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു 3. മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.