പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് മികച്ച വിജയശതമാനവുമായി ജില്ല. ഇത്തവണ 99.16 ആണ്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവുംകുറച്ച് കുട്ടികൾ പരീക്ഷയെഴുതിയ ജില്ല പത്തനംതിട്ടയായിരുന്നു. 10525 കുട്ടികളാണ് പരീക്ഷ എഴുതിയത്. 99.73 ശതമാനമായിരുന്നു 2021ലെ വിജയം. 2021ൽ 99.73 ശതമാനമായിരുന്നു ജില്ലയിലെ വിജയം. 2020ൽ 99.71 ശതമാനമായിരുന്നു. 2019ൽ ജില്ലക്ക് സംസ്ഥാനത്ത് ഒന്നാംസ്ഥാനമായിരുന്നു. അന്ന് 99.34 ശതമാനമായിരുന്നു ജില്ലയിലെ വിജയം. 2018ൽ 99.11 ശതമാനം വിജയം നേടിയെങ്കിലും സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനമായിരുന്നു ജില്ലക്ക് ലഭിച്ചത്. 2016 ലും 2017ലും സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയം ശതമാനം പത്തനംതിട്ടക്കായിരുന്നു. അന്ന് 98.82 ശതമാനമായിരുന്നു വിജയം. 2016ൽ 99.04 ശതമാനമായിരുന്നു വിജയം. ആവർഷം സംസ്ഥാനത്ത് ഏറ്റവും കുറച്ച് കുട്ടികൾ പരീക്ഷ എഴുതിയ ജില്ലയും പത്തനംതിട്ടയായിരുന്നു. 2015ൽ രണ്ടാംസ്ഥാനവും 2014ൽ നാലാംസ്ഥാനവുമായിരുന്നു. 2013ൽ രണ്ടാംസ്ഥാനം. എന്നാൽ, 2012ൽ സംസ്ഥാനതലത്തിൽ ഒമ്പതാംസ്ഥാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.