അടൂർ: ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിർമാണത്തിന് നാല് കോടി 81 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കെട്ടിട നിര്‍മാണത്തിനായി അഗ്നിരക്ഷാ വകുപ്പിന്റെ 4.38 ലക്ഷം അടങ്കലിന് ഭരണാനുമതി ലഭിച്ചിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം എസ്റ്റിമേറ്റ് സമർപ്പിച്ച് ഭരണാനുമതി ലഭ്യമാക്കുന്നതിനിടെ ഉണ്ടായിട്ടുള്ള നിരക്ക് വർധന മൂലം ഭരണാനുമതി പുതുക്കി അടങ്കല്‍ വർധിപ്പിച്ച് നല്‍കാൻ പ്രത്യേക അനുമതിക്കായി ഡെപ്യൂട്ടി സ്പീക്കര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതുക്കിയ ഭരണാനുമതി. സമയബന്ധിതമായി സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡറിങ് നടത്താൻ നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. തയ്യല്‍ പരിശീലനം റാന്നി: പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നിയന്ത്രണത്തില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ദ്വിവത്സര കോഴ്‌സിലേക്ക് 2022-24 ബാച്ചിലേക്കുള്ള പരിശീലനാര്‍ഥികളെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴാം ക്ലാസ് വിജയിച്ചതും 16നും 40നും ഇടയില്‍ പ്രായമുള്ളതുമായ പട്ടികവര്‍ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 25. ഫോണ്‍: 9495176357, 04735 227703. തൊഴിലുറപ്പ് പദ്ധതി: പണം തട്ടിയത് തിരികെ പിടിക്കാന്‍ ഉത്തരവ് ഏനാദിമംഗലം: ഗ്രാമപഞ്ചായത്തിലെ ചാങ്കൂര്‍ ആറാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തിയ പ്രവൃത്തികളില്‍ ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തി അനധികൃതമായി പണം തട്ടിയെടുത്ത മേറ്റില്‍നിന്ന് 31,719 രൂപ ഒമ്പത് ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കാനും തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താനും സമഗ്ര അന്വേഷണത്തിനും ഓംബുഡ്‌സ്മാന്‍ ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.